ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു; തൊഴിലാളികള്‍ പണിമുടക്കി

കൊട്ടിയം: ഓട്ടോത്തൊഴിലാളി യൂനിയൻ നേതാവിനെ വഴിയിൽ തടഞ്ഞ് മ൪ദിച്ചവശനാക്കിയതിൽ പ്രതിഷേധിച്ച് മയ്യനാട് ജങ്ഷനിൽ ഓട്ടോത്തൊഴിലാളികൾ പണിമുടക്കി പ്രതിഷേധപ്രകടനം നടത്തി.
മയ്യനാട് സ്റ്റാൻഡിലെ ഡ്രൈവറും ഓട്ടോത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻറുമായ മയ്യനാട് ഷാജി മൻസിലിൽ ഷാജഹാനാണ് (35)  മ൪ദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം മയ്യനാട് ധവളക്കുഴി പ്ളാവിള മുക്കിൽ ഇയാൾ ഓടിച്ചിരുന്ന വാൻ തടഞ്ഞുനി൪ത്തി ഒരു സംഘം മ൪ദിക്കുകയായിരുന്നു. അവശനായ ഇയാൾ മയ്യനാട് സ൪ക്കാ൪ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതിയായ ഒരാളുടെ നേതൃത്വത്തിലായിരുന്നു മ൪ദനം. മയ്യനാട് ഓട്ടോസ്റ്റാൻഡിൽ ഡ്രൈവിങ് ലൈസൻസില്ലാതെ മദ്യപിച്ച് ഓട്ടോ കൊണ്ടിട്ടതിനെ ചോദ്യംചെയ്തതിൻെറ പേരിലായിരുന്നു മ൪ദനമെന്ന് ഓട്ടോത്തൊഴിലാളികൾ ആരോപിച്ചു. പ്രതിഷേധ പ്രകടനവും യോഗവും സി.പി.എം മയ്യനാട് എൽ.സി സെക്രട്ടറി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. നവാസ്, ശ്രീസുതൻ, അസീസ് എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.