ആലങ്ങാട്: മുപ്പത്തടത്ത് വിദ്യാ൪ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മില്ലുപടി വലിയങ്ങാടി ഷാഹുൽ ഹമീദിനെയാണ് (23) ആലുവ സി.ഐ എസ്. ജയകൃഷ്ണൻ അറസ്റ്റ് ചെയ്തത്. മുപ്പത്തടം എരമം ചോട്ടനഗ൪ പള്ളിച്ചാം പറമ്പിൽ സുനിയുടെ മകൾ ശ്രീമോളെയാണ് (18) കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹ വാഗ്ദാനം നൽകിയ ശേഷം യുവാവ് പിൻമാറിയതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഫോട്ടോയും രേഖകളും പിടിച്ചെടുത്തിരുന്നു.
പറവൂ൪ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.