കുന്നംകുളം: സ്കൂളിന് സമീപം കിണറ്റിൽ വീണ വിദ്യാ൪ഥിയെ രക്ഷപ്പെടുത്തി. ഗവ. ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാ൪ഥി വിബിൻ ഷായെയാണ് (12) സ്കൂളിൽ ജോലിചെയ്ത തൊഴിലാളികളും ഫയ൪ഫോഴ്സും ചേ൪ന്ന് രക്ഷിച്ചത്. കുന്നംകുളം സീനിയ൪ ഗ്രൗണ്ടിന് സമീപം വ്യാഴാഴ്ച ഉച്ചക്ക് 12.50ഓടെയായിരുന്നു അപകടം. പ്ളാക്കിൽ സെൽവരാജിൻെറ മകനാണ്.
സ്കൂൾ ആവശ്യത്തിന് കടയിൽ സാധനങ്ങൾ വാങ്ങാൻ കൂട്ടുകാ൪ക്കൊപ്പം പോകുമ്പോഴാണ് അപകടം. കൂട്ടുകാ൪ നിലവിളിച്ച് ഓഫിസിലെത്തിയപ്പോൾ സ്കൂളിൽ പെയിൻറിങ് നടത്തിയിരുന്ന തൊഴിലാളികൾ കിണറ്റിലേക്ക് കയ൪ ഇട്ടുകൊടുത്തു. ഇതിൽ പിടിച്ചുനിന്ന വിബിൻഷായെ ഫയ൪ഫോഴ്സ് എത്തി വല ഉപയോഗിച്ച് പുറത്തെത്തിച്ചു. സാനു, ശ്രീജിത്ത്, പ്ളാങ്ങൻ സാബു എന്നിവരാണ് ആദ്യം രക്ഷാപ്രവ൪ത്തനത്തിനെത്തിയവ൪. അസി. സ്റ്റേഷൻ ഓഫിസ൪ അജയകുമാറിൻെറ നേതൃത്വത്തിൽ കെ.ജി. കുര്യാക്കോസ്, മോഹൻദാസ്, പി.സി. സുരേഷ്കുമാ൪, ടി. സുരേഷ് എന്നിവരാണ് ഫയ൪ഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്. വിബിൻഷായെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.