കോയമ്പത്തൂ൪: പ്രസവത്തിനിടെ ഭാര്യ മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. കോയമ്പത്തൂ൪ ഇടയാ൪പാളയം അൻപുനഗ൪ മഹാലിംഗത്തിൻെറ മകൻ യുവരാജാണ്(27) ആത്മഹത്യ ചെയ്തത്. ഭാര്യ ശെൽവപുരം പൂ൪ണിമ (24) കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി മിനിറ്റുകൾക്കകം മരിച്ചിരുന്നു. പൂ൪ണിമയുടെ സംസ്കാര ചടങ്ങിന് ശേഷം യുവരാജ് വി.എച്ച്.റോഡിലെ ഹോട്ടൽ മുറിയിൽ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. യുവരാജ് എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. കുഞ്ഞിൻെറ സംരക്ഷണം പൂ൪ണിമയുടെ വീട്ടുകാ൪ ഏറ്റെടുക്കണമെന്ന് കത്തിൽ അഭ്യ൪ഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.