ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി യുവതിയുടെ കൈപ്പത്തിയറ്റു

ചങ്ങനാശേരി: കെ.എസ്.ആ൪.ടി.സി ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിൽ തട്ടി കൈപ്പത്തിക്ക് പരിക്കേറ്റ പറാൽ കണ്ടത്തിൽപ്പറമ്പിൽ പരേതനായ സെബാസ്റ്റ്യൻെറ ഭാര്യ ജാൻസിയെ (35) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് പറാൽ റൂട്ടിൽ വണ്ടിപ്പേട്ടക്ക് സമീപമായിരുന്നു അപകടം. വീതികുറഞ്ഞ ഈ ഭാഗത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡരികിലെ പോസ്റ്റിൽ യുവതിയുടെ കൈ ഇടിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.