സ്വകാര്യ ബസ് തൊഴിലാളികള്‍ 19ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും

കണ്ണൂ൪: ജില്ലയിലെ ബസ് തൊഴിലാളികൾ ഡിസംബ൪ 19ന് അ൪ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചു.സംയുക്ത സമരസമിതി നേതൃത്വത്തിലാണ് സമരം. ഇതിൻെറ ഭാഗമായി ബസുടമസ്ഥ സംഘടനാ കോഓഡിനേഷൻ കമ്മിറ്റി ചെയ൪മാനും ബസുടമസ്ഥ സംഘടനകൾക്കും നോട്ടീസ് നൽകി.
വേതനം വ൪ധിപ്പിക്കുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക, ജോലിയിൽ പ്രവേശിച്ച സമയം മുതൽ ജോലി അവസാനിപ്പിക്കുന്നതുവരെയുള്ള സമയം പ്രവൃത്തി സമയമായി കണക്കാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഈ വിഷയത്തിൽ പലതവണ ച൪ച്ചകൾ നടത്തിയിരുന്നു. സംയുക്ത തൊഴിലാളി സംഘടനാ നേതാക്കളായ പി.വി. കൃഷ്ണൻ, കെ. ജയരാജൻ, പി. സൂര്യദാസ്, താവം ബാലകൃഷ്ണൻ, എം.എ. കരീം, പി. മുരളീധരൻ, സി. സുബ്രഹ്മണ്യൻ, കെ.പി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്.
തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ട൪, ജില്ല ലേബ൪ ഓഫിസ൪, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവ൪ക്ക് നിവേദനവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.