തലശ്ശേരി: കൊലപാതകങ്ങളുടെ നീണ്ട ഇടവേളക്ക് വിരാമമിട്ട് തലശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടത് ജനങ്ങളിൽ ഭീതി പരത്തി. എരഞ്ഞോളി പാലത്തിന് സമീപം കണ്ടിക്കൽ സിറ്റി പ്ളാസ്റ്റിക്കിലെ സെക്യൂരിറ്റി ജീവനക്കാരൻ എം.കെ. രാഘവനെയാണ് (66) ഞായറാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പഴയ പ്ളാസ്റ്റിക് പൊടിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തിന് പാത്രമായ ഈ സ്ഥാപനത്തിന് നേരെ മാസങ്ങൾക്ക് മുമ്പ് അക്രമം നടന്നിരുന്നു. സ്ഥാപന ഉടമയുടെ കാറിനുനേരെയും അക്രമം നടന്നിരുന്നു.
ഈ സംഭവത്തിൽ മുഖ്യ സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാഘവൻ. ഇതേതുട൪ന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.