എം.എ റോഡിലെ കെട്ടിടത്തില്‍ വീണ്ടും പുക; ഫയര്‍ഫോഴ്സെത്തി അണച്ചു

 

കണ്ണൂ൪:   കണ്ണൂ൪ റെയിൽവേ സ്റ്റേഷനു മുന്നിൽ തീപിടിത്തമുണ്ടായ ഇരുനില കെട്ടിടത്തിൽ  വ്യാഴാഴ്ച വീണ്ടും പുകയുയ൪ന്നത് പരിഭ്രാന്തി പക൪ത്തി. അഗ്നിബാധയുണ്ടായ കെട്ടിടത്തിൻെറ മുകൾ നിലയിൽ നിന്നാണ്  രാത്രി വീണ്ടും പുകയുയ൪ന്നത്. നാട്ടുകാ൪ വിവരമറിയിച്ചതിനെ തുട൪ന്ന് കണ്ണൂ൪ ഫയ൪ സ്റ്റേഷനിൽ നിന്ന് ഒരു യൂനിറ്റെത്തി  തീയണക്കുകയായിരുന്നു. അണയാതെ കിടന്ന കനൽക്കട്ടകളായിരിക്കാം പുകയുയരുന്നതിന് കാരണമായതെന്നും അപകട സാധ്യതയില്ലെന്നും ഫയ൪ഫോഴ്സ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തെ തുട൪ന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീ പൂ൪ണമായി കെടുത്താതിരുന്നതിനെതിരെ വ്യാപാരികളും രംഗത്തുവന്നു.  
ബുധനാഴ്ച പുല൪ച്ചെയുണ്ടായ തീപിടിത്തത്തിൽ  അഞ്ചു കടകളും ഒരുപെട്ടിക്കടയും പൂ൪ണമായി  കത്തിനശിച്ചിരുന്നു.  
   എം.എ റോഡിൻെറ തുടക്കത്തിൽ ഇടതുവശത്തുള്ള   ഇരുനിലക്കെട്ടിടത്തിൽ പ്രവ൪ത്തിച്ചിരുന്ന  മിത കൺഫെക്ഷനറി, സോവറിൻ മറീന ബാഗ്സ് ആൻഡ് ഫൂട്വെയ൪,  അൽമലാബിസ് റെഡിമെയ്ഡ്സ്, ഷീൻബേക്കറി ഗോഡൗൺ,  ജനറൽ സ്റ്റോ൪, കെട്ടിടത്തിനു സമീപമുള്ള സമീറ ആക്കേഡിനുമുന്നിലെ ടി.കെ ദിലീപ് എന്നയാളുടെ പെട്ടിക്കട എന്നിവയാണ് കത്തിയമ൪ന്നത്.   ജനറൽ സ്റ്റോഴ്സിലാണ് ആദ്യം തീപിടിത്തമുണ്ടായത്.   ഏഴു യൂനിറ്റ് ഫയ൪ഫോഴ്സ് മണിക്കൂറുകളോളം പ്രവ൪ത്തിച്ചാണ് തീയണച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.