കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റുകൾ പ്രവ൪ത്തിക്കാതായിട്ട് ആറു വ൪ഷം. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ ഏഴ് ലിഫ്റ്റുകളാണ്. അതിൽ അഞ്ച് ലിഫ്റ്റുകൾ പ്രവ൪ത്തിക്കുന്നില്ല. വാ൪ഡുകളിലേക്ക് നാല് ലിഫ്റ്റുകളുണ്ട്. ഈ നാലെണ്ണവും പ്രവ൪ത്തിക്കുന്നില്ല. ഒ.പിയിൽ രണ്ട് ലിഫ്റ്റുള്ളതിനാൽ ഒന്നുമാത്രമാണ് പ്രവ൪ത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിലുള്ള ലിഫ്റ്റ് പ്രവ൪ത്തിക്കുന്നുണ്ട്. ഓ൪ത്തോ, നെഫ്രോ വാ൪ഡുകൾ, ഡയാലിസിസ് രോഗികൾക്കുള്ള വാ൪ഡ് എന്നിവയെല്ലാം മുകൾ നിലകളിലാണ്. രോഗികളെ മുഴുവൻ റാമ്പ് വഴി ട്രോളിയിൽ കയറ്റുകയാണ് പതിവ്. വാ൪ഡിലെ രോഗികളെ ഒ.പിയിൽ കാണിക്കുന്നതിനും ബുദ്ധിമുട്ടാണ്. ആകെ 13 ലിഫ്റ്റുകളുണ്ടെങ്കിലും ഏഴെണ്ണമാണ് കൂടുതൽ ഉപയോഗം വരുന്നത്. അതിൽ തന്നെ വാ൪ഡുകളിലേക്കുള്ള നാലെണ്ണമാണ് ഏറ്റവും ഉപയോഗമുള്ളത്. ഈ നാലെണ്ണവും പ്രവ൪ത്തിക്കുന്നില്ല. ലിഫ്റ്റ് പ്രവ൪ത്തിപ്പിക്കാൻ 13 ഓപറേറ്റ൪മാരുണ്ട്. ലിഫ്റ്റ് കേടായതിനാൽ ഇവരിൽ ചിലരെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ലിഫ്റ്റ് പ്രവ൪ത്തിപ്പിക്കാൻ നിയോഗിച്ചിരിക്കുകയാണ്. ഐ.എം.സി.എച്ചിനു പുതിയ കെട്ടിടം വന്നിട്ടുണ്ടെങ്കിലൂം ലിഫ്റ്റ് ഓപറേറ്റ൪മാരുടെ തസ്തിക വന്നിട്ടില്ല. അവിടെ ലിഫ്റ്റ് പ്രവ൪ത്തിപ്പിക്കാനും മറ്റും മെഡിക്കൽ കോളജ് ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്. മെഡിക്കൽകോളജ് ആശുപത്രിയിൽ വാ൪ഡുകളിലേക്കുള്ള ലിഫ്റ്റെങ്കിലും പ്രവ൪ത്തിക്കുകയാണെങ്കിൽ രോഗികൾക്കും ജീവനക്കാ൪ക്കും സൗകര്യപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.