പെരിന്തൽമണ്ണ: കെ.എസ്.ആ൪.ടി.സി സബ്ഡിപ്പോയിലെ സ്റ്റാഫ്റൂം മേൽക്കൂരയുടെ പണി ഇഴയുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാ൪ രംഗത്ത്. യൂണിറ്റ് ഓഫിസറെ ജീവനക്കാ൪ ചൊവ്വാഴ്ച വൈകീട്ട് നേരിട്ട് പ്രതിഷേധമറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാ൪ താമസിക്കുന്ന സ്റ്റാഫ് റൂം പൊളിച്ചിട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയിലാണ്. ശനിയാഴ്ച രാത്രിയുണ്ടായ മഴയിൽ മേൽക്കൂരയില്ലാത്ത കെട്ടിടത്തിൽ കിടന്ന ജീവനക്കാ൪ ദുരിതത്തിലായിരുന്നു. ജീവനക്കാ൪ക്ക് ബദൽ സംവിധാനമൊരുക്കാതെയും മുൻകൂട്ടി അറിയിപ്പ് നൽകാതെയും കെട്ടിടം പൊളിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരും രാവിലെ ഡ്യൂട്ടിക്ക് കയറേണ്ടവരുമടക്കം 60 ഓളം ജീവനക്കാ൪ താമസിക്കുന്ന കെട്ടിടമാണ് ബദൽ സംവിധാനമൊരുക്കാതെ പൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.