വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; മൊഴി രേഖപ്പെടുത്താന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു

തലശ്ശേരി: എട്ടാം ക്ളാസുകാരിയെ പിതാവും ബന്ധുക്കളും ചേ൪ന്ന് പീഡിപ്പിച്ച സംഭവത്തിൽ മജിസ്ട്രേറ്റ്  മുമ്പാകെ വിദ്യാ൪ഥിനിയുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട്  പൊലീസ് കോടതിയിൽ അപേക്ഷ സമ൪പ്പിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തലശ്ശേരി സി.ഐ. എം.പി. വിനോദാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്ച അപേക്ഷ നൽകിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നീട് വിചാരണ വേളയിൽ ഇത് മാറ്റിപ്പറയാതിരിക്കാനാണ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തുന്നത്.
കേസിൽ കുട്ടിയുടെ പിതാവ് കിഴക്കേ പാലയാട്ടെ അണ്ടലൂ൪ ഏലിപ്രംതോട്ടിലെ അരുൺ കുമാ൪ (48), അമ്മാവൻ വടകര എടച്ചേരിയിലെ സന്തോഷ്, പ്രായപൂ൪ത്തിയാകാത്ത സഹോദരൻ എന്നിവരാണ് റിമാൻഡിലായത്. കോടതി ഉത്തരവ് പ്രകാരം പെൺകുട്ടിയെ തലശ്ശേരി എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ, പീഡനക്കേസിൽ അന്വേഷണം ഊ൪ജിതമാക്കാത്തതിലും വിദ്യാ൪ഥിനിയുടെ സഹോദരിയുടെ ആത്മഹത്യയിലെ തുടരന്വേഷണം വൈകുന്നതിലും പ്രതിഷേധം ശക്തമായി. 2010 ആഗസ്റ്റിലായിരുന്നു വിദ്യാ൪ഥിനിയുടെ 15കാരിയായ സഹോദരി തീകൊളുത്തി ആത്മഹത്യ ചെയ്തത്.
പീഡനത്തിനിരയായ പെൺകുട്ടി പിതാവിനെതിരെ പൊലീസിന് മൊഴി നൽകിയിരുന്നു. പിതാവിൻെറ പീഡനം സഹിക്കവയ്യാതെയാണ് സഹോദരി ആത്മഹത്യ ചെയ്തതെന്നാണ് മൊഴിയിലുള്ളത്. പീഡനക്കേസിലും സഹോദരിയുടെ ആത്മഹത്യയിലും അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് മുൻ പബ്ളിക് പ്രോസിക്യൂട്ടറും ലോയേഴ്സ് യൂനിയൻ വനിത സബ് കമ്മിറ്റി ജില്ലാ കൺവീനറുമായ അഡ്വ. പി. ഓമന ആവശ്യപ്പെട്ടു. പീഡനത്തിനിരയായ പെൺകുട്ടിയെ ഇവ൪ മഹിളാ മന്ദിരത്തിൽ സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.