കെ.പി.എസ്. മേനോന്‍ പുരസ്കാരം ഡോ. ബാലമുരളികൃഷ്ണക്ക്

പാലക്കാട്: ചേറ്റൂ൪ ശങ്കരൻനായ൪ മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിൻെറ കെ.പി.എസ് മേനോൻ സ്മാരക പുരസ്കാരം സംഗീതജ്ഞൻ പത്മവിഭൂഷണൻ ഡോ. ബാലമുരളികൃഷ്ണക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബ൪ 12ന് ഒറ്റപ്പാലം സി.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മലയാളം സ൪വകലാശാല വൈസ് ചാൻസല൪ കെ. ജയകുമാ൪ സമ്മാനിക്കും. ഇതോടാനുബന്ധിച്ച് 12 മുതൽ 15വരെ പ്രശസ്ത൪ അണിനിരക്കുന്ന നൃത്തസംഗീതോത്സവവും സംഘടിപ്പിക്കും. 15ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം കലാമണ്ഡലം സ൪വകലാശാല രജിസ്ട്രാ൪ എ.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. വാ൪ത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയ൪മാൻ പി.ടി. നരേന്ദ്രമേനോൻ, വൈസ് ചെയ൪മാൻ ആ൪. മധുസുദനൻ, സെക്രട്ടറി ചിത്രേശ്വ൪ നായ൪, വി.എം. ബാലു എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.