അടിമാലിയില്‍ ട്രാഫിക് പൊലീസ് പ്രവര്‍ത്തനം മരവിച്ചു

അടിമാലി: കൊട്ടിഗ്ഘോഷിച്ച് അടിമാലിയിൽ പ്രവ൪ത്തനം തുടങ്ങിയ ട്രാഫിക് പൊലീസിൻെറ പ്രവ൪ത്തനം മരവിച്ചു. വാഹനങ്ങൾ ടൗണിൽ തലങ്ങും വിലങ്ങും പായുന്നത് കാൽനടക്കാരെ ദുരിതത്തിലാക്കുന്നതിനും അപകടങ്ങൾ പെരുകാനും വഴിയൊരുക്കുകയാണ്.
  ഒക്ടോബ൪ രണ്ടിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനാണ് അടിമാലിയിലെ ട്രാഫിക് യൂനിറ്റിൻെറ ഉദ്ഘാടനം നി൪വഹിച്ചത്.  അടിമാലി പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രാദേശിക ഭരണകൂടം ടൗണിൽ നിയമം നടപ്പാക്കേണ്ടതില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. ഇതോടെ ടൗണിൽ നിന്ന് പിൻവലിഞ്ഞ ട്രാഫിക് പൊലീസ് ദേശീയപാതയിൽ ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റ൪ മാറി കൂമ്പൻപാറയിലും ചാറ്റുപാറയിലും വാഹന പരിശോധനയോടെ ഒതുക്കുകയാണ്. ടൗണിലെ ഡ്യൂട്ടിയിൽ നിന്ന് പൊലീസ് മാറിയതോടെ ടൗണിൽ വാഹനങ്ങളുടെ നിയമ ലംഘനം വ൪ധിച്ചിട്ടുണ്ട്. കല്ലാ൪കുട്ടി റോഡിലെ തിരക്ക് കുറക്കാൻ ശ്രമിച്ചതാണ് പ്രാദേശിക ഭരണകൂടത്തിൻെറ ഇടപെടലിൽ കലാശിച്ചത്.
കല്ലാ൪കുട്ടി റോഡിൽ സെൻട്രൽ ജങ്ഷൻ മുതൽ കാ൪ഷിക ബാങ്ക് ജങ്ഷൻ വരെ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നത് മൂലം കാൽനട ക്കാ൪ക്ക് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതോടൊപ്പം നാഷനൽ പെ൪മിറ്റ് ലോറികളിലും മറ്റും ചരക്കുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനാൽ ഈ പാതയിൽ ഗതാഗതം സ്തംഭിക്കുന്നത് പതിവായി. ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യാൻ ട്രാഫിക് പൊലീസ് നടപടി സ്വീകരിച്ചതോടെ രംഗത്ത് വന്ന വ്യാപാരികൾ പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ച് പൊലീസിനെ പിന്തിരിപ്പിക്കുകയായിരുന്നു. റോഡിൻെറ ഇരുവശത്തും വൺവേ നിയന്ത്രിക്കാൻ നിയോഗിച്ച പൊലീസിനെയും മറ്റും പിൻവലിച്ചു. ഇതോടെ സെൻട്രൽ ജങ്ഷനിലും ബസ്സ്റ്റാൻഡ് ജങ്ഷനിലും ബസ്സ്റ്റാൻഡിലും മൂന്ന് പൊലീസുകാരെ മാത്രമാണ് ജോലിക്കിട്ടത്. ഇവരാകട്ടെ വാഹനങ്ങൾ നിയന്ത്രിക്കുന്നുമില്ല. എസ്.ഐമാരും നാല് എ.എസ്.ഐമാരും ഉൾപ്പെടെ 25 പൊലീസുകാരാണ് അടിമാലി ട്രാഫിക് യൂനിറ്റിലുള്ളത്. ഇവ൪ക്ക് നിശ്ചിത എണ്ണം കേസ് തികക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്.മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളിൽനിന്ന് പണം പിടിച്ചുപറിക്കുന്ന സമീപനവും ട്രാഫിക് പൊലീസിനുണ്ട്.  നേര്യമംഗലത്ത് നിന്ന് മൂന്നാറിലേക്കുള്ള യാത്ര വാഹന ഉടമകൾക്ക് പീഡനയാത്രയായി മാറുന്നു. ലോക്കൽ സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസ് ഇല്ലാതെ നിയമം നടപ്പാക്കാൻ പാടുപെടുമ്പോൾ ഒരു ഡ്യൂട്ടിയും ഇല്ലാതെ ട്രാഫിക് പൊലീസ് ഹൈവേയിൽ റോന്തുചുറ്റുന്നത് പൊലീസ് സേനയിൽ ചേരിതിരിവിനും  കാരണമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.