ഇരവിപുരം: മാരകായുധങ്ങളുമായി കാറിൽ സംഘടിച്ചെത്തിയ സംഘം വീടിന് നേരെ ആക്രമണം നടത്തി. പിണയ്ക്കൽ രാജധാനി ഓഡിറ്റോറിയത്തിന് പിറകിൽ ഓണമ്പള്ളി തൊടിയിൽ ഫാത്തിമാ മൻസിലിൽ നാസറിൻെറ വീടാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കാറിൽ വാളുൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം വീടിൻെറ ഗേറ്റ് വെട്ടിപ്പൊളിക്കുകയും ജനാല ചില്ലുകൾ എറിഞ്ഞുതക൪ക്കുകയും ചെയ്തു. സംഭവസമയം വീട്ടിൽ ആളില്ലായിരുന്നു. വീടിൻെറ മുൻവശത്ത് പുറത്തേക്ക് ഇറക്കിയിരുന്ന പ്ളാസ്റ്റിക് ഷീറ്റുകളും സംഘം വെട്ടിമുറിച്ചു. പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.