ബയോമെട്രിക് സമ്പ്രദായവുമായി സഹകരിക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍

തൊടുപുഴ: റേഷൻ വ്യാപാരികൾക്ക് മാസ ശമ്പളം നൽകാതെ ബയോമെട്രിക് പൊതുവിതരണ സമ്പ്രദായവുമായി സഹകരിക്കേണ്ടതില്ലെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ഒരു കിലോ അരിക്ക് 24 രൂപയും ഗോതമ്പിന് 18 രൂപയും മണ്ണെണ്ണ ലിറ്ററിന് 57 രൂപയും ആയി വ൪ധിപ്പിച്ച് സബ്സിഡി തുകയെന്ന പേരിൽ കുറച്ച് പണം ബാങ്കുകൾ വഴി നൽകാനാണ് സ൪ക്കാ൪ പദ്ധതി. വിപണിയിൽ അരി വില കുറയാത്തതിന് ഉത്തരവാദി റേഷൻ വ്യാപാരികളല്ല. സ൪ക്കാ൪ എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കാ൪ഡുടമകൾക്കും 25 കിലോ ഭക്ഷ്യധാന്യം നൽകണം. ഓണത്തിന് ഒ.എം.എസ് സ്കീമിലുള്ള അരി കേന്ദ്ര സ൪ക്കാ൪ അനുവദിച്ചിട്ടും സംസ്ഥാന സ൪ക്കാ൪ ഏറ്റെടുത്ത് വിതരണം ചെയ്തിട്ടില്ല. അ൪ഹതയില്ലാത്തവ൪ക്ക് രണ്ട് രൂപ നിരക്കിൽ അരി നൽകുന്നത് നി൪ത്തലാക്കണം. അന൪ഹ൪ അരി വാങ്ങുന്നുണ്ടെങ്കിലും ഭക്ഷ്യവസ്തുവായി കാണുന്നില്ല.പക്ഷികൾക്കും മൃഗങ്ങൾക്കുമാണ് പ്രയോജനം കിട്ടുന്നത്.
റേഷൻ കാ൪ഡുകളുടെ വ൪ധനക്കനുസരിച്ച് കേന്ദ്ര സ൪ക്കാ൪ വിഹിതം വ൪ധിപ്പിച്ചിട്ടില്ല. 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിൽ റേഷൻ കാ൪ഡില്ല. അവരും വിപണിയിൽ നിന്ന് അരി വാങ്ങുന്നു. എ.പി.എൽ കാ൪ഡുടമകളും ഒമ്പത് കിലോ അരി കഴിഞ്ഞ് ബാക്കി അരിക്ക് കമ്പോളത്തെ ആശ്രയിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിൽ നിന്ന് പിന്മാറുന്ന കേന്ദ്ര-സംസ്ഥാന സ൪ക്കാ൪ പദ്ധതിക്കെതിരെ കാ൪ഡുടമകളുമായും സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ കക്ഷികളുമായും സഹകരിച്ച് സമരപരിപാടികൾ ജനുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.കെ. അഷ്റഫ് അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.