കാട്ടാകാമ്പാലില്‍ മദ്യപ ശല്യം

പഴഞ്ഞി: കാട്ടാകാമ്പാലിൽ  മദ്യപന്മാരുടെ  ശല്യം വഴിയാത്രക്കാരെ  വലക്കുന്നു.  കാട്ടാകാമ്പാൽ വൈ.എം.സി.എ സെൻറ൪ കേന്ദ്രീകരിച്ചാണ് അനധികൃത വിദേശമദ്യ വിൽപന പൊടിപൊടിക്കുന്നത്. ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ  സൂക്ഷിച്ചുവെച്ചാണ് ആവശ്യക്കാ൪ക്ക് വിതരണം ചെയ്യുന്നത്. ഇതു സംബന്ധിച്ച്  സമീപവാസികൾ പരാതിപ്പെട്ടിട്ടും  നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം   ചാരായം വാറ്റുന്നതിനിടെ  പൊലീസ് റെയ്ഡിൽ രക്ഷപ്പെട്ട വരൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ്  പിടികൂടിയിരുന്നു.
 എന്നാൽ വിദേശ മദ്യം അനധികൃതമായി  വിൽപന നടത്തുന്നതിനെതിരെ പരാതി ഉയ൪ന്നിട്ടും കച്ചവടക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്  താൽപര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.  വ്യാജ മദ്യ വിൽപനക്കാരെ ഭയന്ന് പലപ്പോഴും സമീപവാസികൾ പരാതി പറയാൻ തയാറാകുന്നില്ല. മദ്യപന്മാരുടെ ശല്യം വഴിയാത്രക്കാരായ സ്ത്രീകൾക്കും ഏറെ ദുരിതമായിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.