ജനാധിപത്യം ഉറപ്പുവരുത്തും -മുര്‍സി

കൈറോ: ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സിയുടെ പുതിയ ഓ൪ഡിനൻസിനെതിരെ തുട൪ച്ചയായ രണ്ടാംദിവസവും പ്രതിപക്ഷ ഗ്രൂപ്പുകൾ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, കൂടുതൽ അധികാരങ്ങൾ കൈപ്പിടിയിലൊതുക്കാനുളള ഉപായമാണ് പുതിയ ഓ൪ഡിനൻസെന്ന ആരോപണം മു൪സി നിഷേധിച്ചു. താൻ എല്ലായ്പ്പോഴും ജനങ്ങൾക്കൊപ്പം നിലകൊള്ളാനാണ് അഭിലഷിക്കുന്നതെന്നും ജനാധിപത്യ പാതയിൽനിന്ന് പിറകോട്ട് പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സാമൂഹികവും സാമ്പത്തികവുമായ സ്ഥിരതയും ഭദ്രതയും ഉറപ്പുവരുത്തുകയാണ് പുതിയ ഓ൪ഡിനൻസിനു പിന്നിലെ ലക്ഷ്യങ്ങൾ. സ൪വ അധികാരവും സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്നും എന്നാൽ, രാഷ്ട്രം അപകടത്തിലാണെന്നു കണ്ടാൽ ധീര നടപടികൾ സ്വീകരിക്കേണ്ടത് തൻെറ ക൪ത്തവ്യമാണെന്നും മു൪സി വ്യക്തമാക്കി. സ്വാതന്ത്ര്യത്തെയും വിപ്ളവത്തെയും കാത്തുരക്ഷിക്കാൻ ഭൂതകാലത്തിൻെറ ശേഷിപ്പുകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സൂയസ്, അലക്സാൻഡ്രിയ, ഇസ്മാഈലിയ്യ തുടങ്ങിയ നഗരങ്ങളിൽ ഫ്രീഡം ആൻറ് ജസ്റ്റിസ് പാ൪ട്ടിയുടെ ഓഫിസുകൾക്ക് തീ കൊളുത്തിയാണ് ചില പ്രതിപക്ഷ ഗ്രൂപ്പുകൾ അരിശം തീ൪ത്തത്. മു൪സിയുടെ അനുയായികളും എതിരാളികളും തെരുവുകളിൽ ഏറ്റുമുട്ടിയതിനെ തുട൪ന്ന് 100ഓളം പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്.
മുബാറക് വിരുദ്ധ പ്രക്ഷോഭകാലത്ത് ജനങ്ങൾക്കുനേരെ വെടിയുതി൪ത്ത സുരക്ഷാ ഉദ്യോഗസ്ഥ൪ കുറ്റമുക്തരാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രോസിക്യൂട്ട൪ ജനറലിനെ പിരിച്ചുവിട്ടതെന്ന് മു൪സിയുടെ വക്താവ് അറിയിച്ചു. പുതിയ പ്രോസിക്യൂട്ട൪ ഇത്തരം കേസുകളിൽ പുന൪വിചാരണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജുഡീഷ്യറിയുടെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് മു൪സി പ്രോസിക്യൂട്ട൪ ജനറലിനെ പദവിയിൽനിന്ന് നീക്കംചെയ്തത്. ഭരണഘടനാ നി൪മാണസഭയുടെ കാലാവധി രണ്ടുമാസത്തേക്ക് ദീ൪ഘിപ്പിക്കുന്ന ഉത്തരവും ഈജിപ്തിലെ ഭൂരിപക്ഷം ജനതയും സ്വാഗതംചെയ്യുന്നുണ്ട്.
പാ൪ലമെൻറ് പിരിച്ചുവിട്ടുകൊണ്ട് വിപ്ളവകരമായ പരിവ൪ത്തന പദ്ധതികളെ സ്തംഭിപ്പിക്കാനുള്ള നീക്കം ജുഡീഷ്യറി നടത്തിയതിനെതിരെ ഈജിപ്തിൽ വ്യാപക പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.
അതേസമയം, മു൪സിയുടെ ഉത്തരവിൽ അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് വിക്ടോറിയ ന്യൂലൻഡ് ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ ജനാധിപത്യ സംവാദങ്ങൾ വഴി പരിഹരിക്കാൻ അവ൪ ഈജിപ്ഷ്യൻ ജനതയെ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.