കാസ൪കോട്: ജനുവരി ഒന്നുമുതൽ റേഷൻ സബ്സിഡി ബാങ്ക് വഴി നൽകാനുള്ള സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് കേരള റേഷനിങ് സംയുക്ത സമരസമിതി ആഹ്വാനം ചെയ്തതനുസരിച്ച് രംഗത്തിറങ്ങാൻ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഡിസംബ൪ ഒന്നുമുതൽ സ്റ്റോക്കെടുപ്പ് നി൪ത്തിവെക്കാനും 26ന് താലൂക്ക് സപൈ്ള ഓഫിസ് ധ൪ണയും ഡിസംബ൪ അഞ്ചിന് ജില്ലയിലെ മുഴുവൻ റേഷൻകടകളും അടച്ചിടാനും തീരുമാനിച്ചു.
ജില്ലാ വ൪ക്കിങ് പ്രസിഡൻറ് പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മെംബ൪ നടരാജൻ, ശങ്ക൪ ബെള്ളഗെ, അബ്ദുല്ലക്കുഞ്ഞി ഹാജി, ചന്ദ്രശേഖരൻ, ഇ.കെ. അബ്ദുല്ല എന്നിവ൪ സംസാരിച്ചു. ബാലകൃഷ്ണ ബല്ലാൾ സ്വാഗതവും പി.എ. അബ്ദുൽഗഫൂ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.