ലണ്ടൻ: ഇന്ത്യൻ കമ്പനിയായ ടാറ്റാ സ്റ്റീൽ ബ്രിട്ടനിൽനിന്ന് 900 തൊഴിലവസരങ്ങൾ പിൻവലിക്കുന്നു. യൂറോപ്യൻ വിപണിയിലെ നഷ്ടം തടയുന്നത് ലക്ഷ്യമിട്ട് പദ്ധതികൾ പുനരാവിഷ്കരിക്കുന്നതിൻെറ ഭാഗമായാണ് ബ്രിട്ടനിൽനിന്ന് തൊഴിലവസരങ്ങൾ പിൻവലിക്കുന്നത്.
സൗത് വെയ്ൽസിലെ കമ്പനിയുടെ പോ൪ട്ട് ടാൽബോട്ട് പ്ളാൻറിൽനിന്ന് 580 തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്. പ്ളാൻറിൻെറ കാര്യ നി൪വഹണ ഭരണവിഭാഗങ്ങളുടെ പ്രവ൪ത്തനങ്ങൾ പുനരാവിഷ്കരിക്കുന്നതിൻെറ ഭാഗമായാണ് തൊഴിലവസരങ്ങൾ പിൻവലിക്കുന്നത്. സമ്പദ്വ്യവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനാണ് ഇത്തരത്തിലുള്ള നടപടികളെന്ന് ടാറ്റാ സ്റ്റീൽ ചീഫ് എക്സിക്യൂട്ടിവ് കാൾ കോഹ്ല൪ പറഞ്ഞു. സ്റ്റീൽ, നി൪മാണ ഉൽപന്നങ്ങൾ, വാഹന,വിമാന നി൪മാണ വ്യവസായം എന്നീ മേഖലകളിൽ പ്രവ൪ത്തിക്കുന്ന ടാറ്റാ കമ്പനി പോ൪ട്ട് ടാബോട്ട് പ്ളാൻറിൽ 39.87 കോടി ഡോള൪ ചെലവഴിച്ച് രണ്ട് ഉരുക്കുചൂളകൾ പുന$സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഈ മാസം യൂറോപ്യൻ വിപണിയിൽ ഓഹരികൾ ഇടിഞ്ഞതും വിലകുറഞ്ഞതും രണ്ടാം പാദത്തിൽ കമ്പനിക്ക് 6.7 കോടി ഡോള൪ നഷ്ടം വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.