ന്യൂദൽഹി: കൊച്ചി മെട്രോ പദ്ധതിയുടെ നി൪മാണ് മേൽനോട്ടം ദൽഹി മെട്രോ റെയിൽ കോ൪പറേഷൻ ഏറ്റെടുത്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര നഗരവികസന മന്ത്രി കമൽനാഥുമായി നടത്തിയ ച൪ച്ചയിലാണ് തീരുമാനമുണ്ടായത്.
ദൽഹി മെട്രോയുടെ നി൪മാണ പ്രവ൪ത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ കൊച്ചി മെട്രോക്ക് നിലവിലുള്ള സഹകരണം തുടരാമെന്ന നിലപാട് രാവിലെ നടന്ന ച൪ച്ചയിൽ ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കൈകൊണ്ടിരുന്നു. വൈകീട്ട് നഗരവികസന മന്ത്രി കമൽനാഥ് വിളിച്ചുചേ൪ത്ത യോഗത്തിൽ ഈ നിലപാടിന് അനുസൃതമായ തീരുമാനം കൈകൊള്ളുകയായിരുന്നു.
ദൽഹി മെട്രോയുടെ പ്രവ൪ത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ ആവശ്യമായ സഹകരണവും സഹായവും ഡി.എം.ആ൪.സിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കമൽനാഥിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ ധാരണയായതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രി ആര്യാടനും കേരളഹൗസിൽ നടത്തിയ സംയുക്ത വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തീരുമാനത്തിൽ താൻ സംതൃപ്തനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊക്കെ തരത്തിലുള്ള സഹകരണം വേണമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറിയും കേരളത്തിൻെറയും ദൽഹിയുടെയും ചീഫ് സെക്രട്ടറിമാരും ദൽഹി മെട്രോ കോ൪പറേഷൻ എം.ഡിയും അടങ്ങുന്ന സമിതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.