തിരുവനന്തപുരം: തെരഞ്ഞടുപ്പിൽ ജയിക്കുന്ന വിമതരുടെ പിന്തുണയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണമുണ്ടാക്കില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. വിമതർ ജയിച്ചാൽ വിമതരായി തുടരും. അത്തരത്തിൽ മത്സരിക്കുന്നവർക്കെതിരായ നടപടി പിൻവലിക്കില്ല. അടുത്ത തെരഞ്ഞെടുപ്പോടെ നടപടി പിൻവലിക്കുക എന്ന നിലപാട് പാടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾവാസ്നിക് വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറത്തെ പ്രശ്നങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. ലീഗിനെതിരെ സാമ്പാർ മുന്നണി മത്സരിക്കുന്നത് പരിശോധിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഗൗരവമായി കാണുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഉമ്മൻ ചാണ്ടി നയിക്കുമെന്ന തെൻറ പരാമർശം തുടർ ചർച്ചയായി മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴാണ് അതിന് പ്രസക്തിയുള്ളത്. വെള്ളാപ്പള്ളിയുടെ മൈക്രോ ഫിനാൻസ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പരാതി നൽകിയ സാഹചര്യത്തിൽ വ്യക്തത ആവശ്യമാണ്. അദ്ദേഹത്തിനെതിരായ തെൻറ നിലപാട് വ്യക്തിപരമല.്ല പ്രശ്നാധിഷ്ഠിതമാണ്. വെള്ളാപ്പള്ളിയുടെ വീട്ടിൽ പോകാത്തവരും സഹായം സ്വീകരിക്കാത്തവരും എത്ര പേർ ഉണ്ടാകും. ഒരിക്കലും ഒരു കാര്യത്തിലും ഇത്തരത്തിലുള്ള ഒരു ശക്തിയുടെയും വീടുകളിൽ പോയി സഹായം സ്വീകരിക്കാത്തവരുണ്ടെങ്കിൽ ഞങ്ങൾ അതിൽപെടുന്നവരാണ്. നയപരമായി വിയോജിപ്പുള്ളവരുടെ വീട്ടിൽ പോകുന്നത് ശരിയല്ല –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.