വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുസ്ഥലം കൈയേറാന്‍ പാടില്ളെങ്കിലും വോട്ടുപിടിത്തത്തിന് ചൂടുകയറിയതോടെ ചിലയിടങ്ങളില്‍ റോഡാകെ രാഷ്ട്രീയകക്ഷികള്‍ കൈയടക്കിയ മട്ടാണ്. കൊടികളും ബോര്‍ഡുകളും എടുത്തുമാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ ഇതൊന്നും ഗൗനിക്കുന്ന മട്ടില്ല. വടകര നഗരസഭയിലെ 47ാം വാര്‍ഡായ മുഖച്ചേരി ഭാഗത്ത് റോഡിലാകെ വോട്ടഭ്യര്‍ഥനയും ചിഹ്നവും സ്ഥാനാര്‍ഥിയുടെ പേരും നിറഞ്ഞിരിക്കുകയാണ്. താഴെഅങ്ങാടിയില്‍ കസ്റ്റംസ് റോഡ് തുടങ്ങി എല്ലാ ഭാഗത്തും കക്ഷിഭേദമന്യേ എഴുത്തുകള്‍ വന്നിരിക്കുകയാണ്. പൊതുസ്ഥലത്തെ ബോര്‍ഡുകളും മറ്റും എടുത്തുമാറ്റാന്‍ നിര്‍ദേശിക്കുന്ന അധികൃതര്‍ റോഡിലെ പ്രചാരണത്തിന്‍െറ കാര്യത്തില്‍ കുഴങ്ങുമെന്നാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.