നടുവണ്ണൂര്‍: 71ന്‍െറ നിറവില്‍ ചേലേരി മമ്മുക്കുട്ടി ഏഴാം മത്സരത്തിന്. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചേലേരി മമ്മുക്കുട്ടി 1979 മുതല്‍ മത്സരരംഗത്തുണ്ട്. ഇതില്‍ വിജയവും പരാജയവും നേരിട്ടു.ഏഴില്‍ മൂന്നുതവണ വിജയിച്ചു. ആദ്യ മത്സരത്തില്‍തന്നെ വിജയം. ബന്ധുവായ പടിഞ്ഞാറെ വീട്ടില്‍ മമ്മുക്കുട്ടിയെ ആണ് തോല്‍പിച്ചത്. 188 വോട്ടിന്‍െറ ഭൂരിപക്ഷം.
1990ല്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. അന്ന് ഐ.എന്‍.എല്ലിന്‍െറ നിയോജക മണ്ഡലം ട്രഷററായിരുന്നു. 1995ലെ വാശിയേറിയ പോരാട്ടത്തില്‍ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു. ലീഗില്‍ തിരിച്ചുകയറി 2000ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായി മത്സരിച്ച് ജയിച്ചു. 1979ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചേലേരി മമ്മുക്കുട്ടി പരാജയപ്പെടുത്തിയ പടിഞ്ഞാറെ വീട്ടില്‍ മമ്മുക്കുട്ടിയുടെ മകന്‍ അബ്ദുല്‍ ഗഫൂറായിരുന്നു പ്രധാന എതിരാളി. അങ്ങനെ പിതാവിനെയും മകനെയും തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയപ്പെടുത്തി.
2005ല്‍ എല്‍.ഡി.എഫിലെ കെ.ജി. ഷാജിയോട് പരാജയപ്പെട്ടു. 2010ല്‍ ബ്ളോക്കില്‍ കോട്ടൂര്‍ ഡിവിഷനില്‍ മത്സരിച്ച് തോറ്റു. എം. ശങ്കരനോടാണ് പരാജയപ്പെട്ടത്.വീണ്ടും 2015ല്‍ യുവത്വം വിടാതെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലുള്ള ഇദ്ദേഹം കോട്ടൂര്‍ കോഓപറേറ്റിവ് ബാങ്കില്‍ 30 വര്‍ഷം ഡയറക്ടറായിരുന്നു. ബാങ്കിന്‍െറ വൈസ് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചു. കോട്ടൂര്‍ പഞ്ചായത്തില്‍ 11ാം വാര്‍ഡില്‍ ഇത്തവണ പോരാട്ടം കനക്കും. സി.പി.എമ്മിന്‍െറ എം.വി. സദാനന്ദനാണ് മുഖ്യ എതിരാളി. ഒരു പ്രാവശ്യം മാത്രമാണ് ഈ വാര്‍ഡ് യു.ഡി.എഫിനെ വിജയിപ്പിച്ചത്. ഇതൊന്നും കാര്യമാക്കാതെ 70ലും യുവതുടിപ്പുമായി ചേലേരി മമ്മുക്കുട്ടി പ്രചാരണത്തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.