ബലൂണില്‍ ഇനി കോണി കാണില്ല

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ആവേശം ആകാശത്തോളമുയര്‍ത്താന്‍ കുറ്റിച്ചിറയില്‍ ബലൂണില്‍ തെരഞ്ഞെടുപ്പ് ചിഹ്നമടിച്ചിറക്കിയവര്‍ പെട്ടു. ലീഗിന്‍െറ സിറ്റിങ് സീറ്റായ കുറ്റിച്ചിറയില്‍ നേരിട്ടുള്ള മത്സരമാണ് ഇത്തവണ. ഇടത് സഹായത്തോടെ ജനകീയമുന്നണി സ്വതന്ത്രയായി മത്സരിക്കുന്ന എതിരാളിക്കെതിരെ ആഞ്ഞടിക്കാനാണ് കോണി ചിഹ്നമടിച്ച ബലൂണുകളും നേരത്തേതന്നെ ഇറക്കാമെന്ന് നിശ്ചയിച്ചത്. എന്നാല്‍ അവസാനദിവസമായ ശനിയാഴ്ച ചിഹ്നമനുവദിച്ചപ്പോള്‍ എതിരാളികള്‍ക്ക് കിട്ടിയത് ബലൂണ്‍. ബലൂണ്‍ ഇറക്കാനുള്ള തീരുമാനമറിഞ്ഞാണോ എതിരാളികള്‍ ചിഹ്നം തെരഞ്ഞെടുത്തതെന്ന സംശയത്തിലാണ് പ്രവര്‍ത്തകരിപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.