വാടാനപ്പള്ളി: ജലം കൊണ്ട് മുറിവേറ്റവര്‍ക്കായാണ് പ്രായം മറന്ന് മഞ്ഞിപറമ്പില്‍ മേപ്രങ്ങാട്ട് ധര്‍മന്‍ എന്ന 79കാരന്‍ സ്ഥാനാര്‍ഥി വേഷമിട്ടത്. വാടാനപ്പള്ളി പഞ്ചായത്തിലെ അഞ്ചാംവാര്‍ഡാണ് കളം. ഇടത് വലത് മുന്നണികള്‍ ഭരിച്ചിട്ടും തൃത്തല്ലൂര്‍ ആശുപത്രിക്ക് പടിഞ്ഞാറുള്ള വെള്ളക്കെട്ട് പരിഹരിക്കാന്‍ ഒരു നടപടിയും ഇല്ലാത്തതാണ് ധര്‍മനെ ചൊടിപ്പിച്ചത്.
വെള്ളക്കെട്ട് തീരാ ശാപമായ ഇവിടെ തന്‍െറ സ്ഥാനാര്‍ഥിത്വത്തിലൂടെയെങ്കിലും പ്രശ്നം ജനങ്ങളേറ്റെടുക്കുമെന്ന പ്രതീക്ഷയാണ് ധര്‍മന്. വാര്‍ഡിന്‍െറ വികസന പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ളെന്ന് സ്ഥാനാര്‍ഥി പറയുന്നു. വെള്ളപ്രശ്നവുമായി രംഗത്തിറങ്ങിയ ധര്‍മന് കുട ചിഹ്നമായി കിട്ടിയത് യാഥൃശ്ചികതയാകാം. വാര്‍ഡിന്‍െറ വികസനത്തിന് ഒരു വോട്ട് ചോദിച്ച് ചുറുചുറുക്കോടെ പ്രചാരണ ചൂടിലാണ് ധര്‍മന്‍. ധര്‍മനടക്കം ആറ് സ്ഥാനാര്‍ഥികളാണ് അഞ്ചാംവാര്‍ഡില്‍ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.