പ്രചാരണത്തിന് മൊഗ്രാല്‍ പുത്തൂരില്‍ കമ്പവലി മത്സരവും

മൊഗ്രാല്‍പുത്തൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൊഗ്രാല്‍പുത്തൂരില്‍ വേറിട്ട പ്രചാരണ തന്ത്രം പയറ്റുകയാണ് മുസ്ലിംലീഗ്. പാരഡി ഗാനങ്ങള്‍ക്കും കാത് തുളക്കുന്ന കവലപ്രസംഗങ്ങള്‍ക്കും ചെവികൊടുക്കാന്‍ ന്യൂ ജനറേഷനെ ഒന്ന് ഇരുന്ന് കിട്ടാത്തതുകൊണ്ടാകണം ഫ്രീക്കന്‍മാരുടെ മനസ്സിലേക്ക് ഏണിവെച്ച് കയറാന്‍ ലീഗ് പുതിയ തന്ത്രം പയറ്റുന്നത്.കുന്നില്‍ മേഖല മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പഞ്ചായത്തിലെ വിവിധ ശാഖാ കമ്മിറ്റികളെ പങ്കെടുപ്പിച്ച്  ഞായറാഴ്ച വൈകീട്ടാണ് ‘ബലാബലം’ എന്ന പേരില്‍ ട്വന്‍റി ട്വന്‍റി കമ്പവലി മത്സരം സംഘടിപ്പിക്കുന്നത്. കുന്നില്‍ പി.എച്ച്. അബ്ബാസ് ഹാജി സ്മാരക മന്ദിരത്തിന് സമീപം സംഘടിപ്പിക്കുന്ന മത്സരത്തില്‍  പഞ്ചായത്തിലെ 20 ശാഖ ടീമുകള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.