തൃക്കരിപ്പൂര്‍: നേതൃത്വം കിണഞ്ഞു ശ്രമിച്ചിട്ടും വിമത സ്ഥാനാര്‍ഥിയെ കണ്ടത്തൊനായില്ല. ഫോണില്‍ വിളിച്ചപ്പോഴൊക്കെ സ്ഥാനാര്‍ഥി പരിധിക്ക് പുറത്തും. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിറ്റി വാര്‍ഡിലാണ് മുസ്ലിം ലീഗ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ‘തിരോധാനം’. ബന്ധപ്പെടാന്‍ ശ്രമിച്ച പത്ര പ്രവര്‍ത്തകര്‍ക്കും പിടികൊടുക്കാതെ സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കാനുള്ള സമയം പിന്നിടുകയായിരുന്നു. ആയിറ്റി വാര്‍ഡില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പ്രാദേശിക വാദമാണ് ഭിന്നതയുടെ അടിസ്ഥാനം.
വാര്‍ഡിലെ ആയിറ്റി, മണിയനോടി പ്രദേശങ്ങളിലെ പ്രവര്‍ത്തകരും പ്രാദേശിക ലീഗ് നേതൃത്വവുമാണ് സ്ഥാനാര്‍ഥികള്‍ക്കായി പിടിവലി നടത്തിയത്. ഒടുവില്‍ മുസ്ലിംലീഗ് മണിയനോടിയിലെ കുടുംബശ്രീ പ്രവര്‍ത്തക എ.കെ. ഉമ്മുകുത്സുവിനെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആയിറ്റിയിലെ തൊഴിലാളി നേതാവിന്‍െറ നേതൃത്വത്തില്‍ മറുവിഭാഗം ആശാ വര്‍ക്കറായ വി. അനീസയെക്കൊണ്ട് പത്രിക നല്‍കിക്കുകയായിരുന്നു. ജില്ലാ നേതൃത്വം വരെ ഇടപെട്ടിട്ടും അനീസയെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. അതിനിടയില്‍, പാര്‍ട്ടി നേതൃത്വം അംഗീകരിച്ചാല്‍ ഒൗദ്യോഗിക ചിഹ്നം ലഭിക്കാനുള്ള സാധ്യതയും റെബലിന്‍െറ അണിയറയിലുള്ളവര്‍ പയറ്റി.
സമ്മര്‍ദത്തിനൊടുവില്‍ റെബല്‍ വഴങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ഫോണ്‍ പരിധിക്ക് പുറത്താക്കി സ്ഥാനാര്‍ഥിയെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. വിമത ശല്യം ചെറുക്കാന്‍ ജില്ലാ പ്രസിഡന്‍റിന്‍േറതായി വന്ന നടപടി ഭീഷണിയും ആയിറ്റിയില്‍ നിഷ്ഫലമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.