കണ്ണൂരില്‍ കോണ്‍ഗ്രസ്–ബി.ജെ.പി സഖ്യം –പി. ജയരാജന്‍

കണ്ണൂര്‍: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍  കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യം വ്യാപകമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി  പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ അവിശുദ്ധ രാഷ്ട്രീയ സഖ്യത്തിന് മതേതര വിശ്വാസികള്‍ കടുത്ത തോല്‍വി സമ്മാനിക്കും. കോണ്‍ഗ്രസ്  ശക്തികേന്ദ്രങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെയാണ് ബി.ജെ.പി അനൂകൂല നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍െറ സ്വാധീന കേന്ദ്രമായ എരമംകുറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കക്കറയില്‍ യു.ഡി.എഫ് നോമിനേഷന്‍ നല്‍കാതെ ബി.ജെ.പിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കി. പാര്‍ട്ടി ശക്തികേന്ദ്രമായ വെള്ളോറ വില്ളേജിലെ ആറു വാര്‍ഡുകളില്‍ അഞ്ചു വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. ഇവിടെ ബി.ജെ.പി സ്വതന്ത്രര്‍ക്കാണ് കോണ്‍ഗ്രസ് പിന്തുണ. ജില്ലയില്‍ 10 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും ഒരു ബ്ളോക് പഞ്ചായത്ത് വാര്‍ഡിലും ജില്ലാ പഞ്ചായത്ത് വാര്‍ഡിലും സീറ്റുകള്‍ ബി.ജെ.പിക്ക് വിട്ടുകൊടുത്ത് ബി.ജെ.പിയുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയെന്നും ജയരാജന്‍ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.