ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ബ്ളോക്-ഗ്രാമപഞ്ചായത്തുകളും പിടിച്ച് യു.ഡി.എഫ് ഇത്തവണ സി.പി.എമ്മിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഗ്രാമസഭകളെ രാഷ്ട്രീയവത്കരിച്ച് ഇടതുപക്ഷം അപ്രസക്തമാക്കി. പഞ്ചായത്തീരാജ് ആക്ടിന്‍െറ അന്തസ്സത്ത തകര്‍ത്തു. ഇടത് ഭരണത്തിലുണ്ടായിരുന്ന പഞ്ചായത്തുകളില്‍ രാഷ്ട്രീയ പക്ഷപാതിത്വവും അഴിമതിയും നിറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയുടെ തനിനിറമാണ് വോട്ടര്‍മാര്‍ മനസ്സിലാക്കുന്നത്. വി.എസും പിണറായിയും ബി.ജെ.പി-എസ്.എന്‍.ഡി.പി അവിശുദ്ധ കൂട്ടുകെട്ടിനെ എതിര്‍ക്കുമ്പോള്‍ ജില്ലയിലെ സി.പി.എം നേതാക്കള്‍ ഒട്ടകപ്പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.