തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി ലഭിച്ചത് 130597 പത്രിക. 2010ല്‍ ലഭിച്ചതിനെക്കാള്‍ 19052 എണ്ണം കുറവാണ് ഇക്കുറി. മലപ്പുറം ജില്ലയിലാണ് പത്രിക കൂടുതല്‍ ^18651. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കൂടുതല്‍ പത്രിക മലപ്പുറത്തായിരുന്നു. വയനാട് ജില്ലയിലാണ് കുറവ് ^4775.
ബ്ളോക് പഞ്ചായത്തിലേക്ക് 8834ഉം ജില്ലാ പഞ്ചായത്തിലേക്ക് 1710ഉം മുനിസിപ്പാലിറ്റിയിലേക്ക്12348ഉം കോര്‍പറേഷനിലേക്ക് 2600ഉം പത്രിക ലഭിച്ചു. ഓരോ ജില്ലയിലും ലഭിച്ച പത്രികകളുടെ വിവരം ചുവടെ: തിരുവനന്തപുരം ^12564, കൊല്ലം ^9262, പത്തനംതിട്ട ^6063, ആലപ്പുഴ ^10752, കോട്ടയം^4939, ഇടുക്കി ^6706, എറണാകുളം ^10302, തൃശൂര്‍ ^8528, പാലക്കാട് ^11671, മലപ്പുറം ^18651, കോഴിക്കോട് ^11814, വയനാട് ^4775, കണ്ണൂര്‍ ^9275, കാസര്‍കോട് ^5295.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.