ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടുമായി വെല്‍ഫെയര്‍ പാര്‍ട്ടി പത്രിക

കൊച്ചി: വീട് വെക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് അത് കണ്ടത്തെുമെന്നും ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കുമെന്നും വാഗ്ദാനം ചെയ്തും ഭരണം ജനങ്ങളില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക. പഞ്ചായത്തുകളില്‍ സൗഹാര്‍ദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന പരിപാടികള്‍ ആവിഷ്കരിക്കുമെന്നും പത്രികയില്‍ പറയുന്നു.

പഞ്ചായത്തുതലത്തില്‍ പ്രവാസികളുടെ കൂട്ടായ്മകള്‍ രൂപവത്കരിച്ച് അവരുടെ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. പ്രാദേശിക സംരംഭങ്ങളില്‍ നിക്ഷേപത്തിന് അവസരമൊരുക്കും. ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ 10 സെന്‍റും നഗരങ്ങളില്‍ അഞ്ച് സെന്‍റും വീട് നിര്‍മാണത്തിന് കണ്ടത്തെും. മുഴുവന്‍ പേര്‍ക്കും വീടുണ്ടെന്ന് ഉറപ്പുവരുത്തും. പലിശരഹിത മൈക്രോഫിനാന്‍സ് നടപ്പാക്കും. ഒരുലക്ഷം രൂപ വരെ ഉല്‍പാദനപരമായ കാര്യങ്ങള്‍ക്ക് വായ്പ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പകല്‍വീട് സംവിധാനം ഒരുക്കും. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കും.

വര്‍ധിച്ചുവരുന്ന സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും സ്ത്രീ സുരക്ഷാ ബില്ലുകള്‍ ആരംഭിക്കും. പഞ്ചായത്തിലെ/വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സമൂഹത്തിന്‍െറ വിവിധ തുറകളിലെ വ്യക്തികളെ ഉള്‍പ്പെടുത്തി ജനകീയ ഓഡിറ്റിങ് കമ്മിറ്റി നിശ്ചയിക്കും. വാറ്റ്, മയക്കുമരുന്ന് എന്നിവയെ പ്രതിരോധിക്കാന്‍ ജാഗ്രതസമിതികള്‍ രൂപവത്കരിക്കും. കര്‍ഷകരുടെ കൂട്ടായ്മ രൂപവത്കരിച്ച് യോജിച്ച കൃഷിക്ക് ആവശ്യമായ വിത്ത്, വളം, മറ്റ് സാങ്കേതികസഹായങ്ങള്‍ എന്നിവ ലഭ്യമാക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.