പൂഞ്ഞാര്‍: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് അഞ്ചുപേര്‍ മത്സരരംഗത്ത്.
മൂന്ന് അധ്യാപകരും രണ്ട് അനധ്യാപകരുമാണ് പോരാട്ടത്തിനൊരുങ്ങുന്നത്. ഇവരില്‍ രണ്ടുപേര്‍ വീതം നേര്‍ക്കുനേരാണ് മത്സരിക്കുന്നത്.
ഈരാറ്റുപേട്ട ബ്ളോക് പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സ്കൂളിലെ അധ്യാപകന്‍ മജു പുളിക്കനും ബി.ജെ.പി സ്ഥാനാര്‍ഥിയായി ലാബ് അസിസ്റ്റന്‍റ് ആര്‍. സുനില്‍കുമാറുമാണ് മത്സരിക്കുന്നത്. ഇവിടെ സി.പി.എമ്മിലെ കെ.ആര്‍. മോഹനന്‍ നായരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ സ്കൂളിലെ മലയാളം അധ്യാപകന്‍ പി.എസ്. അജയന്‍ സി.പി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായും ക്ളര്‍ക്ക് വി.കെ. രഘുകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും നേര്‍ക്കുനേര്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിലെ സുബ്രഹ്മണ്യന്‍ പുത്തന്‍കൈപ്പുഴയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ചിറക്കടവ് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ രാജേഷ് കര്‍ത്തായും പൂഞ്ഞാര്‍ ശ്രീമൂലവിലാസം സ്കൂളിലെ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.