കോട്ടയം: ഡോക്ടറുടെ കുറിപ്പ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. നഗരസഭാ മുന്‍ ചെയര്‍മാന്‍െറ ഭാര്യയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സുശീല ഗോപകുമാറിന്‍െറ പത്രികയാണ് തള്ളിയത്. കോട്ടയം നഗരസഭ 21ാം വാര്‍ഡ് (തിരുനക്കര) സ്ഥാനാര്‍ഥിയായി അപകടത്തില്‍പെട്ട് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുശീല നിര്‍ദേശകന്‍ മുഖാന്തരമാണ് പത്രിക സമര്‍പ്പിച്ചത്. വ്യാഴാഴ്ച ജില്ലാ വ്യവസായ ഓഫിസില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ പത്രിക സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ഥി ഹാജരായിരുന്നില്ല. സ്ഥാനാര്‍ഥി എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നാമനിര്‍ദേശക പത്രികയില്‍ നല്‍കാത്തതിനത്തെുടര്‍ന്ന് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.