കൊടുവള്ളി: അഴിമതിക്കാര്‍ക്ക് കോണി ചിഹ്നം നല്‍കരുതെന്ന നിര്‍ദേശത്തിനുമേല്‍ ലീഗില്‍ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച തര്‍ക്കം തുടരുന്നു. കൊടുവള്ളി പഞ്ചായത്തില്‍ അഴിമതി ആരോപണവിധേയയായ പഞ്ചായത്ത് പ്രസിഡന്‍റ് റസിയ ഇബ്രാഹിമിന് പാര്‍ട്ടി ചിഹ്നം അനുവദിക്കാനാവില്ളെന്ന മണ്ഡലം കമ്മിറ്റിയുടെ നിലപാടാണ് വിവാദത്തിനടിസ്ഥാനം. അഴിമതി ആരോപണവിധേയരായവരെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കാണിച്ച് സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി മാസംമുമ്പ് കീഴ്കമ്മിറ്റികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു.
മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട റസിയ ഇബ്രാഹിമിനും ജനപ്രതിനിധികളായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പാര്‍ട്ടി ചിഹ്നം അനുവദിക്കുന്നതിന് ജില്ലാ കമ്മിറ്റിയോട് ശിപാര്‍ശ ചെയ്യുകയില്ളെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായ കാരാട്ട് അബ്ദുല്‍ റസാഖ് കൊടുവള്ളി നഗരസഭ മുസ്ലിംലീഗ് കമ്മിറ്റിക്ക് കത്തയച്ചതോടെ സംഭവം വിവാദമായി. അതേസമയം, മണ്ഡലം കമ്മിറ്റിയുടെ കത്ത് ലഭിച്ചത് നഗരസഭാ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കിയതിന് ശേഷമാണെന്നും അപ്പോഴേക്കും പത്രികകള്‍ സമര്‍പ്പിച്ചിരുന്നതായും നഗരസഭാ കമ്മിറ്റി പ്രസിഡന്‍റ് വി.കെ. അബ്ദുഹാജി പ്രതികരിച്ചു. ഇവര്‍ക്ക് ചിഹ്നം അനുവദിച്ചുകിട്ടുന്നതിന് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുമെന്നും പാര്‍ട്ടി ചിഹ്നം അനുവദിച്ചില്ളെങ്കില്‍ ഇവര്‍ സ്വതന്ത്രരായി മത്സരിക്കുമെന്നും അബ്ദുഹാജി പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ സ്ഥാനം വനിതാ സംവരണമായതോടെയാണ് നിലവിലെ പ്രസിഡന്‍റ് കൂടിയായ റസിയ ഇബ്രാഹിമിനെ ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടിയതത്രെ. ഭരണ സമിതിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും എല്‍.ഡി.എഫും മറ്റ് വിവിധ സംഘടനകളും നടത്തിയ സമരങ്ങള്‍ അഴിമതിക്കെതിരെയായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു പഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്‍െറ പരാമര്‍ശമുണ്ടായിരുന്നത്.
മുസ്ലിം ലീഗ് മത്സരിക്കുന്ന ഡിവിഷനുകളില്‍ ഇതുവരേയും സ്ഥാനാര്‍ഥികളാരാണെന്ന് നഗരസഭാ കമ്മിറ്റി ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. വിവിധ ഡിവിഷനുകളില്‍ ഒന്നിലേറെ പേരാണ് പത്രികകള്‍ സമര്‍പ്പിച്ചത്. അഴിമതി ആരോപണവിധേയരായവര്‍ സ്ഥാനാര്‍ഥികളാവുന്നതില്‍നിന്നും പിന്മാറണമെന്ന ആവശ്യം പ്രവര്‍ത്തകരില്‍നിന്ന് തന്നെ നേരത്തെ ഉയര്‍ന്നുവന്നിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നതോടെ അഴിമതിപ്രശ്നം വീണ്ടും ചര്‍ച്ചയാവുകയാണ്. നഗരസഭാ കമ്മിറ്റിയുടെ നിരുത്തരവാദപരമായ നിലപാടിനെ ചോദ്യംചെയ്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.