നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ഛോട്ടാ രാജനെ ഉടന്‍ ഇന്ത്യയിലെത്തിക്കും

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോകരാജാവ് ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയിലത്തെിക്കും. ഇയാളെ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ കസ്റ്റഡിയെ രാജന്‍ എതിര്‍ക്കില്ളെന്നും അവര്‍ അറിയിച്ചു. അറസ്റ്റില്‍ ആയതിനുശേഷം സി.ബി.ഐ സംഘം ബാലിയില്‍ ചെന്ന് ഛോട്ടാ രാജനെ കണ്ടിരുന്നു. സി.ബി.ഐ സംഘം ബാലിയിലെ കോണ്‍സുലര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.
രാജനെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ബാലിയില്‍ അറസ്റ്റിലായതിന് തൊട്ടുടന്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ക്ക്  ഇന്ത്യ കത്തയച്ചിരുന്നു. കത്ത് കൈമാറി രണ്ടു ദിവസത്തിനുശേഷം സി.ബി.ഐ, മുംബൈ- ഡല്‍ഹി പൊലീസ് സംയുക്ത സംഘം ബാലിയിലേക്ക് പുറപ്പെടുകയായിരുന്നു.
ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിയിലെ  കോണ്‍സുലാര്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ അഗര്‍വാളും തടവറയില്‍ വെച്ച് രാജനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു.
മറ്റൊരു അധോലോക നേതാവായ  ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളിയായിരുന്ന ഛോട്ടാ രാജന്‍ 1993ലെ മുംബെ സ്ഫോടനത്തിനുശേഷം വഴിപിരിയുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.