ഹാമില്‍ട്ടണ് പോള്‍ പൊസിഷന്‍


സ്പാ ഫ്രാന്‍കോര്‍ചാംപ്സ് (ബെല്‍ജിയം): നിലവിലെ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഞായറാഴ്ച നടക്കുന്ന ബെല്‍ജിയം ഗ്രാന്‍ഡ്പ്രീയില്‍ പോള്‍ പൊസിഷനില്‍ മത്സരിക്കും. ശനിയാഴ്ച നടന്ന യോഗ്യത പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചാണ് മെഴ്സിഡസിന്‍െറ ബ്രിട്ടീഷ് താരം പോള്‍ പൊസിഷന്‍ കരസ്ഥമാക്കിയത്. ടീമിലെ സഹതാരം നിക്കോ റോസ്ബര്‍ഗിനെ 0.458 സെക്കന്‍ഡിന്‍െറ വ്യത്യാസത്തില്‍ പിന്തള്ളിയ ഹാമില്‍ട്ടണ്‍, സീസണിലെ 10ാം പോള്‍ പൊസിഷനാണ് നേടിയത്. 10 റെയ്സുകള്‍ സീസണില്‍ പൂര്‍ത്തിയായപ്പോള്‍ റോസ്ബര്‍ഗിനെക്കാള്‍ 21 പോയന്‍റിന്‍െറ ലീഡുമായി ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍ ഒന്നാമതാണ് താരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.