ന്യൂഡല്‍ഹി: ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍ പുരുഷ വിഭാഗം മത്സരങ്ങള്‍ക്ക് ഛത്തിസ്ഗഢിലെ റായ്പുര്‍ വേദിയാവും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ആറുവരെയാണ് വേള്‍ഡ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍. ഇന്‍റര്‍നാഷനല്‍ ഹോക്കി ഫെഡറേഷനാണ് വേദി പ്രഖ്യാപിച്ചത്. അര്‍ജന്‍റീനയിലെ ബ്വേനസ് എയ്റിസിലും ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പിലും നടന്ന സെമിഫൈനല്‍ റൗണ്ടുകളിലൂടെ യോഗ്യത നേടിയ എട്ടു ടീമുകളാണ് ഫൈനലില്‍ മത്സരിക്കുന്നത്. ആസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ജര്‍മനി, ബെല്‍ജിയം, ബ്രിട്ടന്‍, അര്‍ജന്‍റീന, ഇന്ത്യ, കാനഡ തുടങ്ങിയ ടീമുകളാണ് പങ്കെടുക്കുന്നത്.
ഒളിമ്പിക്സ് യോഗ്യത നേടിയ എട്ട് ടീമുകള്‍ക്കും റിയോ പോരാട്ടത്തിനുമുമ്പ് പരസ്പരം കരുത്ത് പരീക്ഷിക്കാനുള്ള അവസാന അവസരംകൂടിയാണിത്. രാജ്യത്തെ ഏറ്റവും പുതിയ ഹോക്കി സ്റ്റേഡിയം കൂടിയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട റായ്പുര്‍ സ്റ്റേഡിയം. എഫ്.ഐ.എച്ച് തീരുമാനത്തെ ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, ഹോക്കി ഇന്ത്യ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര എന്നിവര്‍ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.