എങ്ങോട്ടുപോയി ആ ചരിത്രരേഖകള്‍...? ബല്‍ബീര്‍ ചോദിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഒരുകാലത്ത് ലോകത്തിന്‍െറ നെറുകെയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ ഇനി ഓര്‍മപ്പുസ്തകത്തില്‍ മാത്രമൊതുങ്ങും. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ ഹോക്കി മത്സരത്തില്‍ ഇന്ത്യ 6^1ന് നെതര്‍ലന്‍ഡിനെ തോല്‍പിച്ച മത്സരത്തില്‍ അഞ്ചു ഗോളടിച്ച് ഇന്ത്യന്‍ വിജയം ഒറ്റക്ക് സ്വന്തമാക്കിയ ബല്‍ബീര്‍ സിങ് സീനിയര്‍ സ്പോര്‍ട്സ് അതോറിറ്റിക്ക് (സായി) നല്‍കിയ മെഡലും പുറംകുപ്പായവും അടക്കമുള്ള ചരിത്രസൂക്ഷിപ്പുകള്‍ എവിടേക്ക് പോയെന്നതിന് ഒരു മേല്‍വിലാസവും അധികൃതരുടെ പക്കലില്ല.

വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാകട്ടെ സ്പോര്‍ട്സ് അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മക്ക് ഉദാഹരണമായി പരസ്പരബന്ധമില്ലാത്ത ഉത്തരങ്ങളും.

1948ല്‍ ലണ്ടനിലും 52ല്‍ ഹെല്‍സിങ്കിയിലും 56ല്‍ മെല്‍ബണിലും നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണമണിയുമ്പോള്‍ ടീമിലെ ഇതിഹാസതാരമായിരുന്നു ബല്‍ബീര്‍ സിങ്. 1985ലാണ് ബല്‍ബീര്‍ സിങ് തന്‍െറ പക്കലുണ്ടായിരുന്ന ഒളിമ്പിക്സ് മെഡലുകളും പത്മശ്രീ അവാര്‍ഡും ഒഴികെയുള്ള സൂക്ഷിപ്പുകള്‍ സായിക്ക് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.