മെല്‍ബണ്‍: ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ ആസ്ട്രേലിയന്‍ ഓപണ്‍ സ്ക്വാഷ് ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടറിലത്തെി. ആദ്യ ഗെയിം കൈവിട്ടതിനുശേഷം തിരിച്ചടിച്ചാണ് പ്രീക്വാര്‍ട്ടറില്‍ ജോഷ്ന ജയിച്ചത്. ന്യൂസിലന്‍ഡിന്‍െറ മെഗന്‍ ക്രെയ്ഗ് 5^11, 11^6, 11^6, 11^8ന് ആറാം സീഡ് ഇന്ത്യന്‍താരത്തിന് മുന്നില്‍ കീഴടങ്ങി. ഹോങ്കോങ്ങിന്‍െറ ടോപ് സീഡ് ആനി അവുവാണ് ക്വാര്‍ട്ടറില്‍ ജോഷ്നയുടെ എതിരാളി. ജോഷ്ന മുന്നേറിയെങ്കിലും പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ മറ്റു പ്രതീക്ഷകളായിരുന്ന ഹരീന്ദര്‍ സിങ്, മഹേഷ് മങ്കോന്‍കര്‍ എന്നിവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ആസ്ട്രേലിയയുടെ സ്റ്റീവ് ഫിനിത്സിസിന് മുന്നില്‍ 11^7, 11^4, 9^11, 9^11, 7^11 എന്ന സ്കോറിനാണ് മഹേഷ് കീഴടങ്ങിയത്. മലേഷ്യന്‍താരം നഫിസ്വാന്‍ അദ്നനോട് 4^11, 11^7, 4^11, 15^13, 9^11 എന്ന സ്കോറിന് ഹരീന്ദറും മുട്ടുകുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.