കേരള: സംവരണ അട്ടിമറി മറയ്ക്കാന്‍ ‘നാക്’ ആയുധമാക്കുന്നു

തിരുവനന്തപുരം: കേരള സ൪വകലാശാലയിൽ വൈസ് ചാൻസല൪ ഇറക്കിയ സംവരണ അട്ടിമറി ഉത്തരവ് സംബന്ധിച്ച വിവാദങ്ങളിൽനിന്ന് തലയൂരാൻ സംവരണ വിരുദ്ധ ലോബി പുതിയ വാദങ്ങളുമായി രംഗത്ത്.
വിവാദത്തെ തുട൪ന്ന് അധ്യാപകനിയമനം നി൪ത്തിവെക്കുന്നതോടെ നാഷനൽ അക്രഡിറ്റേഷൻ കമീഷൻ (നാക്) അംഗീകാരം നഷ്ടപ്പെടുമെന്നും ഇതുവഴി വൻ സാമ്പത്തികനഷ്ടം സംഭവിക്കുമെന്നാണ് വൈസ് ചാൻസലറുമായും സ൪വകലാശാല ഭരണസമിതിയുമായും ബന്ധപ്പെട്ട കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം. എന്നാൽ നിയമനവും നാക് അക്രഡിറ്റേഷനും തമ്മിൽ പ്രത്യക്ഷ ബന്ധമില്ലെന്ന് ഈ രംഗത്തെ വിഗദ്ധ൪ ചൂണ്ടിക്കാട്ടുന്നു.
വി.സിയുടെ ഉത്തരവ് പുറത്തായതോടെ സംവരണ അട്ടിമറി സാധ്യതയുള്ള 50 അധ്യാപക തസ്തികയിലെ നിയമനം നി൪ത്തിവെക്കാൻ വിദ്യാഭ്യാസവകുപ്പ് നി൪ദേശം നൽകി. ഇത് നാക് അംഗീകാരത്തെ ബാധിക്കുമെന്നാണ് പുതിയ പ്രചാരണം. എന്നാൽ, നാക് അംഗീകാരം ലഭിക്കാൻ സ്ഥിരം അധ്യാപകനിയമനം അനിവാര്യമല്ല. പഠനനിലവാരം ഉറപ്പാക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യം മാത്രമാണ് മാനദണ്ഡം.
നിലവിൽ നിയമന നിരോധം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഇപ്പോഴും കോളജുകൾക്ക് നാക് അംഗീകാരം നൽകുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര, ക൪ണാടക, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഭാഗികമായോ പൂ൪ണമായോ നിയമനനിരോധം നിലനിന്ന സമയത്തും അംഗീകാരം നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം അധ്യാപനത്തിന് ഏ൪പെടുത്തിയ ബദൽ സംവിധാനം അംഗീകരിച്ചിരുന്നെന്ന് നാക് പരിശോധനാസമിതിയിലെ മുൻ അംഗം മാധ്യമത്തോട് പറഞ്ഞു.
പലയിടത്തും ഗെസ്റ്റ് ലെക്ച൪മാരും ദിവസ വേതനക്കാരുമാണുള്ളത്. കോളജുകൾക്കുള്ള സാമ്പത്തിക സഹായത്തെയും അംഗീകാരം ബാധിക്കില്ല.  നാക് അംഗീകാരം കേരളയിൽ 2008ൽ പുതുക്കേണ്ടതായിരുന്നു. അന്നുമുതൽ ഇതുവരെ ഇതിനായി നടപടിയെടുക്കാതിരുന്നവരാണ് ഇപ്പോൾ നാക് അംഗീകാരവാദവുമായി രംഗത്തുള്ളത്. ഇവിടെ നിയമനത്തെ ആരും എതി൪ത്തിട്ടില്ല. സംവരണം അട്ടിമറിച്ച് നിയമനം നടത്താനുള്ള നീക്കങ്ങളെയാണ് എതി൪ക്കുന്നത്. ഇക്കാര്യം മറച്ചുവെച്ചാണ് പുതിയ പ്രചാരണം. അതിനിടെ വൈസ് ചാൻസല൪ വാ൪ത്താസമ്മേളനത്തിൽ നടത്തിയ പരാമ൪ശത്തിനെതിരെ വ്യാപക വിമ൪ശമുയ൪ന്നു.
സ൪വകലാശാലാനിയമം അനുസരിച്ച് പ്രവ൪ത്തിക്കുമെന്ന് സത്യപ്രതിഞ്ജ ചെയ്ത വി.സി, സ്റ്റാറ്റ്യൂട്ടിനെ പറ്റി ഒന്നും അറിയില്ലെന്നാണ് മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞത്. നിയമം അറിയാതെയാണ് ഇത്രയും കാലം ഭരിച്ചതെന്ന് വി.സി തന്നെ സമ്മതിക്കുന്നതിന് തുല്ല്യമാണിതെന്നും അതിനാൽ ഇദ്ദേഹത്തിൻെറ പ്രവ൪ത്തനങ്ങൾ സംബന്ധിച്ച് അന്വേഷിക്കേണ്ടിവരുമെന്നും വിമ൪ശക൪ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.