ദുബൈ: ഇസ്രായേലിൻെറ കിരാതമായ ആക്രമണം നേരിടുന്ന ഫലസ്തീൻ ജനതക്ക് ആയുധങ്ങൾ നൽകി സഹായിക്കാൻ ഇറാൻ പാ൪ലമെൻറ് സ്പീക്ക൪ അലി ലാരിജാനി അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത ഭീകരതയാണെന്ന് ഇറാൻ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
പല രാജ്യങ്ങളും ഫലസ്തീൻ പ്രശ്നം ച൪ച്ച ചെയ്യാൻ യോഗങ്ങൾ ചേരുന്നുണ്ടെന്നും എന്നാൽ ഫലസ്തീൻ ജനതക്ക് ച൪ച്ചകളും പ്രസ്താവനകളുമല്ല വേണ്ടതെന്ന് ലാരിജാനി അഭിപ്രായപ്പെട്ടു. ഫലസ്തീൻകാരെ ആയുധങ്ങളും സൈനിക സഹായങ്ങളും നൽകി ആയിരിക്കണം അറബ് രാജ്യങ്ങൾ സഹായിക്കേണ്ടതെന്നും ലാരിജാനി ഓ൪മിപ്പിച്ചു.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന് കഴിഞ്ഞ ദിവസം തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാനും വിമ൪ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.