ന്യൂദൽഹി: മുംബൈ ഭീകരൻ അജ്മൽ അമീ൪ കസബിനെ തൂക്കിലേറ്റിയ പശ്ചാത്തലത്തിൽ പാ൪ലമെന്‍്റ് ആക്രമണ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അഫ്സൽ ഗുരുവിന്റെ ദയാഹരജി ഉടൻ പരിഗണിച്ചേക്കുമെന്ന് സ൪ക്കാ൪ വൃത്തങ്ങൾ സൂചന നൽകി.
ദയാഹരജി ഇപ്പോൾ രാഷ്ട്രപതിയുടെ പക്കലാണെന്നും ഇതുമായി ബന്ധപ്പെട്ട 12 ഓളം ഫയലുകൾ രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് അയച്ചു കൊടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
2001 ഡിസംബറിൽ നടന്ന പാ൪ലമെന്‍്റ് ആക്രമണകേസിൽ 2004ൽ സുപ്രീം കോടതി അഫ്സൽ ഗുരുവിന് വധശിക്ഷ വിധിച്ചിരുന്നു. ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജിയെ തുട൪ന്ന് വധശിക്ഷക്ക് സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.