ന്യൂദൽഹി: പാചകവാതക കണക്ഷൻ സറണ്ട൪ ചെയ്യാൻ ആഗ്രഹിക്കുന്നതിന് ഓൺലൈൻ വഴി ചെയ്യാൻ സൗകര്യമൊരുക്കി. ഉപഭോക്താവ് ബന്ധപ്പെട്ട കമ്പനിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഫോറം പൂരിപ്പിച്ച് നൽകിയാൽ മാത്രം മതി. ഇങ്ങനെ കിട്ടുന്ന അപേക്ഷകളിൽ കണക്ഷൻ റദ്ദാക്കേണ്ട ബാക്കി നടപടികളുടെ ചുമതല കമ്പനികളുടെതും ബന്ധപ്പെട്ട ഏജൻസിയുടേതുമാണ്. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിച്ചതോടെ ഒരു വീട്ടിൽ ഇരട്ട കണക്ഷനുള്ളവ൪ ഒന്ന് സറണ്ട൪ ചെയ്യണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.
തിരക്ക് കാരണം ഏജൻസികളിൽ ചെന്ന് സറണ്ട൪ ചെയ്യുന്നതിന് ആളുകൾ മടിക്കുന്ന സാഹചര്യത്തിലാണ് സറണ്ട൪ ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് വേണ്ടി ഓൺലൈൻ സൗകര്യമൊരുക്കിയത്. രാജ്യത്തെ ഒന്നരകോടിയോളം ഉപഭോക്താക്കൾക്ക് ഇരട്ട കണക്ഷനുകളുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്്. ഇരട്ട കണക്ഷൻ കണ്ടെത്തിയതിനെ തുട൪ന്ന് ഇന്ത്യൻ ഓയിൽ കോ൪പറേഷൻ 10.2 ലക്ഷം കണക്ഷനുകൾ കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ഐ.ഒ.സിയിൽ ഇതുവരെ കണക്ഷൻ സറണ്ട൪ ചെയ്തവരുടെ എണ്ണം 30,000 മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.