ബംഗളൂരു: കോ൪പറേഷൻ ബാങ്കിൽ ഇടപാടുകാരിലൊരാളെ വെടിവെച്ചു വീഴ്ത്തി പത്തു ലക്ഷം രൂപ കവ൪ന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ സൊൾദേവനഹള്ളിയിൽ ഹസരഘട്ട റോഡിലാണ് സംഭവം നടന്നത്. ഇടപാടുകാരെപ്പോലെ ബാങ്കിലെത്തിയവരാണ് കവ൪ച്ച നടത്തിയത്.
പണവുമായി രക്ഷപ്പെടാനായി ഒരാൾക്കുനേരെ സംഘം വെടിയുതി൪ക്കുകയായിരുന്നു. തൊട്ടടുത്ത പെട്രോൾ ബങ്കിൻെറ മാനേജ൪ മുരളീധരനാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികൾക്കായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.