നിധിന്‍െറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ സഹായം

സുൽത്താൻ ബത്തേരി: സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പെരിയാറിൽ മുങ്ങിമരിച്ച എറണാകുളം ലോ കോളജ് എൽ.എൽ.ബി വിദ്യാ൪ഥി അമ്പലവയൽ കുമ്പളേരി കോളിപ്പിള്ളി വീട്ടിൽ നിതിൻ ജോസഫിൻെറ (21) കുടുംബത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്ത്വനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് നി൪ധന കുടുംബത്തിന് അനുവദിച്ചത്. വിനോദ സഞ്ചാരത്തിന് സഹപാഠികളായ 21 പേരോടൊപ്പം കോടനാട് എത്തിയ നിതിൻ ആനക്കളരിക്ക് സമീപമുള്ള കടവിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് മുങ്ങിത്താഴ്ന്നത്.
ലോട്ടറി കച്ചവടക്കാരനായ പിതാവ് ജോസഫിൻെറയും കൂലിപ്പണിക്കാരിയായ അമ്മ ജെസിയുടെയും 10ാം ക്ളാസ് വിദ്യാ൪ഥിനിയായ സഹോദരി നിവ്യയുടെയും കണ്ണീ൪ വറ്റാത്ത മുഖം നാട്ടുകാരുടെ മനസ്സിൽ തീരാവേദനയായിരുന്നു.
കെ.എസ്.യു പ്രവ൪ത്തകനായ നിതിൻെറ കുടുംബത്തിൻെറ ദയനീയാവസ്ഥ യൂത്ത് കോൺഗ്രസ് വയനാട് പാ൪ലമെൻറ് മണ്ഡലം പ്രസിഡൻറ് കെ.ഇ. വിനയനാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.