മഞ്ഞപ്പിത്തം പടരുന്നു; ആദിവാസികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

സുൽത്താൻ ബത്തേരി: നെന്മേനി 13ാം വാ൪ഡിലെ കായൽകുന്ന് കാട്ടുനായ്ക്ക കോളനിയിൽ മഞ്ഞപ്പിത്തം പടരുന്നു. യുവാവ് മരണപ്പെടുകയും മൂന്ന് കുട്ടികളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞൻ (40) ആണ് മരിച്ചത്. സരസ്വതി, രഞ്ജിത, രജനി എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്. അധികൃത൪ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.  
പഞ്ചായത്തിൻെറ അനാസ്ഥയിൽ പ്രതിഷേധിച്ച് സി.പി.എമ്മിൻെറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഇടതുപക്ഷാംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു.
കോടതി അബ്ദുറഹ്മാൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സുരേഷ് താളൂ൪, കെ.കെ. പൗലോസ്, കെ.വി. ക്രിസ്തുദാസ്, സി. ശിവശങ്കരൻ, കെ. രാജഗോപാലൻ, പി.കെ. മോഹനൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.