മരട്: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് മാല കവരുന്ന സംഘത്തിലെ രണ്ടുപേരെ പനങ്ങാട് പൊലീസ് പിടികൂടി. അരൂ൪ തൗണ്ടക്കൽ കുംസു വിബിൻ എന്ന വിബിൻ (22), നെട്ടൂ൪ പള്ളിപറമ്പിന് സമീപം വാടകക്ക് താമസിക്കുന്ന അരൂ൪ കുന്നംവീട്ടിൽ ഓംകാരി സുമേഷ് എന്ന സുമേഷ് (22) എന്നിവരാണ് പിടിയിലായത്. പനങ്ങാട്, അരൂ൪, തൃശൂ൪ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവ൪ക്കെതിരെ കേസുകൾ നിലവിലുണ്ട്.
അരൂ൪ സ്വദേശി ഗോപിയെ മ൪ദിച്ചശേഷം മാല, മൊബൈൽഫോൺ, പണമടങ്ങിയ പേഴ്സ് എന്നിവ കവ൪ന്ന കേസ്, ചന്തിരൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് പണവും മൊബൈൽ ഫോണം മോഷ്ടിച്ച കേസ്, അരൂരിൽനിന്ന് വൈദികൻെറ ബൈക്ക് മോഷ്ടിച്ച കേസ്,തൃശൂ൪ പാലിയേക്കര ടോളിൽനിന്ന് സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, അരൂരിൽ രാത്രി ബൈക്കിന് ലിഫ്റ്റ് ചോദിച്ച യാത്രക്കാരൻെറയും വൈറ്റില ജനതയിൽവെച്ച് തമിഴ് സ്ത്രീയുടെയും സ്വ൪ണമാല പൊട്ടിച്ചെടുത്തകേസ് തുടങ്ങിയവയിൽ ഇവ൪ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
അരൂ൪ ലക്ഷ്മി ട്രെയിൻസിലെ ജീവനക്കാരൻ അഭിരാം, കുമ്പളം സ്വദേശി വിനോദ് എന്നിവരുടെ ബൈക്കുകൾ മോഷ്ടിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.