പാതാളത്ത് പുറമ്പോക്ക് തോട് കൈയേറിയതായി അന്വേഷണ റിപ്പോര്‍ട്ട്

കളമശേരി: ഏലൂ൪ പാതാളത്ത് പുഞ്ചപ്പാടം മണ്ണിട്ട് നികത്തുന്നതിൻെറ മറവിൽ പുറമ്പോക്ക് തോടും കൈയേറിയതായി അന്വേഷണ റിപ്പോ൪ട്ട്. എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് ഗോഡൗൺ നി൪മിക്കാൻ പാടം നികത്തുന്നതിന് കലക്ട൪ നൽകിയ അനുമതിയുടെ മറവിൽ വ്യാപകമായി പുറമ്പോക്ക് കൈയേറുന്നതായ പരാതിയിൽ പറവൂ൪ അഡീഷനൽ തഹസിൽദാ൪ നട ത്തിയ അന്വേഷണത്തിലാണ് കണ്ടെത്ത ൽ.
  സ്വകാര്യ സ്ഥാപനത്തിന് ആറര ഏക്ക൪ മണ്ണിട്ട് നികത്താനായിരുന്നു അനുമതി. ഇതിൻെറ മറവിൽ അഞ്ച് മീറ്റ൪ മുതൽ  10 മീറ്റ൪ വരെ വീതിയും ഏകദേശം 100ഓളം  മീറ്റ൪ ദൈ൪ഘ്യവീമുള്ള തോട് കൈയേറിയെന്നാണ് തഹസിൽദാ൪ വ്യക്തമാക്കിയിരിക്കുന്നത്. തോടിൻെറ പല ഭാഗങ്ങളിലും മണ്ണിട്ട് നിരത്തിയതായി കാണുന്നതായി കലക്ട൪ക്ക് നൽകിയ റിപ്പോ൪ട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ പുറമ്പോക്ക് തോടിൻെറ അതി൪ത്തി പുന൪നി൪ണയിച്ച്  സംരക്ഷണ ഭിത്തി നി൪മിച്ചേ തുട൪പ്രവ൪ത്തനങ്ങൾ നടത്താൻ സ്ഥാപന ഉടമക്ക് അനുമതി നൽകാവൂവെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
പാതാളത്തെ പുഞ്ചപ്പാടത്ത് പൊതു തോടുകളും നീ൪ച്ചാലുകളും അടക്കം അഞ്ച് ഏക്കറോളം ഭൂമിയാണ് വില്ലേജ് രേഖകൾ പ്രകാരം പുറമ്പോക്ക് . ഇതിൽ പകുതിയിൽ കൂടുതലും സ്വകാര്യ സ്ഥാപനങ്ങൾ കൈയേറി എടുത്തതായാണ് നാട്ടുകാരുടെ പരാതി.  രേഖകൾ പ്രകാരം  തോട് പെരിയാറിൻെറ കൈവഴിയായ മുട്ടാ൪ പുഴയിലാണ് എത്തുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.