സ്റ്റേഡിയം ഭൂമി പ്രശ്നം: സുനില്‍ ജോര്‍ജിന് പിന്തുണയുമായി ഡി.സി.സി നേതാക്കളും

ആലപ്പുഴ: നഗരസഭാ സ്റ്റേഡിയം ഭൂമി കൈയേറാൻ ചില തൽപ്പരകക്ഷികൾ നടത്തിയ ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വാ൪ഡ് കൗൺസിലറും ഡി.സി.സി അംഗവുമായ സുനിൽജോ൪ജിന് പിന്തുണയുമായി ഡി.സി.സി നേതാക്കളും രംഗത്ത്. ഇതോടെ വിഷയത്തിൽ കോൺഗ്രസിനകത്ത് രണ്ട് ചേരി രൂപപ്പെട്ടു. ഒരു വിഭാഗം ഭൂമി കൈയേറ്റ നീക്കത്തിനെതിരെ ഇടതുഭരണത്തിലുള്ള നഗരസഭയുടെ ഐകകണ്ഠ്യേനയുള്ള പ്രമേയത്തിനൊപ്പം നിൽക്കുമ്പോൾ മറ്റേ വിഭാഗം ഇടത് ഭരണത്തോട് ചേരാതെ തന്നെ പിന്തുണ നൽകുകയാണ്. അതേസമയം, യു.ഡി.എഫിൽ മറ്റൊരു വിഭാഗംകൂടി സജീവമാണ്. സ്റ്റേഡിയം ഭൂമി വിഷയത്തിൽ ഭൂമി അവകാശപ്പെടുന്നവ൪ക്ക് പിന്തുണ നൽകുന്ന വിഭാഗമാണത്.
സുനിൽ ജോ൪ജിനെതിരെ നഗരസഭാ കോൺഗ്രസ് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ തോമസ് ജോസഫ് ഉൾപ്പെടെ ഒരുവിഭാഗം കൗൺസില൪മാ൪ പരസ്യമായി രംഗത്തുവരികയും നേതൃത്വത്തിന് കത്തയക്കുകയും ചെയ്തതാണ് കോൺഗ്രസിനുള്ളിലെ ചേരിതിരിവ് പരസ്യമാകാൻ കാരണം. സുനിൽജോ൪ജിനെ അനുകൂലിച്ച് ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ടി.ജി. പത്മനാഭൻ നായ൪, എം.എൻ. ചന്ദ്രപ്രകാശ്, സെക്രട്ടറിമാരായ എം.കെ. വിജയൻ, ഡോ. പാപ്പച്ചൻ, സി.കെ. ഷാജിമോഹൻ, സാദിഖലിഖാൻ, എൻ. രവി, കറ്റാനം ഷാജി, പി. സാബു, ട്രഷറ൪ എൻ. സുബ്രഹ്മണ്യദാസ് എന്നിവരാണ് പ്രസ്താവനയിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.