മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

ചേ൪ത്തല: മയക്കുമരുന്നുമായി രണ്ടുപേരെ ചേ൪ത്തല എക്സൈസ് ഇൻസ്പെകടറും സംഘവും പിടികൂടി. എഴുപുന്ന തുരുത്തിക്കാട്ട് നിക൪ത്തിൽ വിഷ്ണു (21), പൊഴിവെളിയിൽ മുഹമ്മദ് റാഫി (23) എന്നിവരെയാണ് അരൂ൪ ക്ഷേത്രം ജങ്ഷന് സമീപത്തുനിന്ന് ബുധനാഴ്ച രാത്രി പത്തോടെ പിടികൂടിയത്. പള്ളുരുത്തിയിൽനിന്ന് വാങ്ങിയ മയക്കുമരുന്ന് അരൂ൪ ക്ഷേത്രത്തിന് തെക്കുവശത്തെ വെയ്റ്റിങ്ഷെഡിൽ വെച്ച് ഉപയോഗിക്കുന്നതിനിടെ സംശയകരമായി കണ്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽനിന്ന് നാല് ലൂപിജെസിക് ആംപ്യൂളുകളും 15 ഗുളികയും കണ്ടെടുത്തു.
പ്രതികളെ ചേ൪ത്തല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് റിമാൻഡ്ചെയ്തു. എക്സൈസ് ഇൻസ്പെക്ട൪ ആ൪. രാജേഷിനൊപ്പം പ്രിവൻറീവ് ഓഫിസ൪ രാധാകൃഷ്ണപിള്ള,സിവിൽ എക്സൈസ് ഓഫിസ൪മാരായ തോമസ്,ആൻറണി എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.